തിരുവന്തപുരം: ഗള്‍ഫിലേക്കും മറ്റും ദീര്‍ഘകാല അവധി എടുത്ത് മുങ്ങുന്ന സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ധനകാര്യമന്ത്രി ടി.എം തോമസ് ഐസക്. ദീര്‍ഘകാല അവധിയെടുത്തു മുങ്ങുന്ന ജീവനക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇങ്ങനെ പോകുന്നവരെ പൂര്‍ണമായും വിലക്കാന്‍ കഴിയില്ലെന്നും പകരം അവരില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ മാത്രമേ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : ജോലി തേടിപ്പോയ മകന്റെ വിളി പ്രതീക്ഷിച്ച് ഒരു ഉമ്മ : കണ്ണീരണിഞ്ഞ ഈ കാത്തിരിപ്പിന് 17 വര്‍ഷം
നിയന്ത്രണമേര്‍പ്പെടുത്തിയുള്ള അവധിയേ അനുവധിക്കുള്ളൂ എന്നും കാലാവധി ചുരുക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വിരമിക്കുന്ന തീയതിക്കു തൊട്ടുമുമ്പ് സര്‍വീസില്‍ ചേരുന്നത് അനുവദനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവധി കാലയളവ് പെന്‍ഷന്‍ തുക കണക്കാക്കുമ്പോള്‍ പരിഗണിക്കാറില്ല. ഈ നിയന്ത്രണങ്ങള്‍ മൂലം അവധി അനുവദിക്കുന്നതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നും മന്ത്രി പറഞ്ഞു. പി.കെ ബഷീര്‍ അവതരിപ്പിച്ച സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
Post Your Comments