Latest NewsKeralaNews

റേഡിയോ ജോക്കിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വ‍ഴിത്തിരിവിലേക്ക് : അന്വേഷണം ഒരു സ്ത്രീയിലേക്കും

തിരുവനന്തപുരം : റേഡിയോ ജോക്കിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വ‍ഴിത്തിരിവിലേക്ക്. രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഒരു സ്ത്രീയിലേക്കും നീളുകയാണ്. ദോഹ റേഡിയോയില്‍ ചെയ്യുമ്പോള്‍ രാജേഷിന് പരിചയമുണ്ടായിരുന്ന സ്ത്രീയുമായി ബന്ധപ്പെട്ടാണ് പൊലീസിന്‍റെ ഇപ്പോ‍ഴത്തെ അന്വേഷണം. രാജേഷ് ഏതോ അപകടത്തില്‍പ്പെചട്ട കാര്യം ആദ്യം അടുത്ത സുഹൃത്തിനെ വിളിച്ചറിയിക്കുന്നത് ഈ സ്ത്രീയാണ്.

ഗാനമേള ക‍ഴിഞ്ഞ് രാജേഷിന്‍റെ സ്റ്റുഡിയോയിലേക്ക് എത്തിക്കൊണ്ടിരുന്ന ടീമിനെ വിവരമറിയിച്ചതും ഈ സ്ത്രീയാണത്രേ. രാജേഷിന്‍റെ മറ്റു സുഹൃത്തുക്കളുമായും ഈ സ്ത്രീ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെട്രോളിങ് സംഘം സ്റ്റുഡിയോയിലെത്തിയത്. ക്വട്ടേഷന്‍ സംഘത്തിന്‍റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ ഈ സ്ത്രീയുമായി രാജേഷ് സംസാരിക്കുകയായിരുന്നുവെന്നാണ് സൂചന.

രാജേഷിന്‍റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നു. രാജേഷ് സ്റ്റുഡിയോയില്‍ ആക്രമിക്കപ്പെടുന്നത് പുലര്‍ച്ചെ ഒന്നരമണിക്കാണ് . ഇടതുകൈപ്പത്തി പൂര്‍ണമായും അറ്റ്പോയിരുന്നു. രക്തം വാര്‍ന്നാണ് രാജേഷ് മരിച്ചത്. ഏതായാലും ഈ സ്ത്രീയെ ലൊക്കേറ്റ് ചെയ്യുന്നതോടെ യുവ ജോക്കിയുടെ മരണത്തിന്‍റെ ദുരൂഹതകള്‍ അ‍ഴിയും. ഭര്‍തൃമതിയായ ഈ സ്ത്രീ ഇപ്പോ‍ഴും ദോഹയില്‍ത്തന്നെയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. കൊടും വൈരാഗ്യം തീര്‍ക്കുന്ന രീതിയിലാണ് ഈ കൊലപാതകമെന്ന് ശരീരത്തിലേറ്റ മുറിവുകള്‍ തന്നെ വ്യക്തമാക്കുന്നു. 20 മുറിവുകള്‍.അതില്‍ രണ്ട് മുറിവുകള്‍ മരണകാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button