ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് 12ന് തുടങ്ങിയ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു നിന്നു. എന്നാൽ കീഴാറ്റൂർ വിഷയം ചർച്ചയായില്ലെന്നാണ് വിവരം. മുഖ്യമന്തി കേന്ദ്ര മന്ത്രിക്ക് നൽകിയ അഞ്ച് നിവേദനങ്ങളിൽ കീഴാറ്റൂർ വിഷയം. ഉൾപ്പെട്ടിട്ടില്ല. പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കെ.കെ.രാഗേഷ് എംപി എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. എന്നാൽ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
also read:കീഴാറ്റൂരില്‍ ബദല്‍ സാധ്യത, മുഖ്യമന്ത്രി ഇന്ന് നിതിന്‍ ഗഡ്കരിയെ കാണും
കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതോടെ മാധ്യമങ്ങള്‍ നിതിന്‍ ഗഡ്കരിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്യങ്ങള്‍ പറയുമെന്നാണ് നിതിന്‍ ഗഡ്കരിയുടെ ഓഫീസ് അറിയിച്ചത്. മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും
Post Your Comments