ബ്രിട്ടണ്‍: കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ വിടാതെ ബ്രിട്ടണ്‍. മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരിട്ട് ഹാജരാകണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് സമിതി. ചീഫ് ടെക്നോളജി ഓഫീസര്‍ മൈക്ക് ഷ്റോഫറിനെയോ ചീഫ് പ്രോഡക്ട് ഓഫീസര്‍ ക്രിസ് കോക്സിനെയോ അയക്കാമെന്നാണ് നേരത്തേ കമ്പനി അറിയിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ ഹാജരാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും സക്കര്‍ബര്‍ഗിന്റെ പ്രതികരണവും സമിതിക്ക് കേള്‍ക്കണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഡിജിറ്റല്‍ മീഡിയ കമ്മിറ്റി അധ്യക്ഷന്‍ ഡാമിയന്‍ കോളിന്‍സ് വ്യക്തമാക്കി.
കമ്പനിയില്‍ ഏറ്റവുമധികകാലം സര്‍വീസുള്ള ഇരുവരും സക്കര്‍ബര്‍ഗിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നവരാണെന്ന് ഫെയ്സ്ബുക്ക് വിശദീകരിച്ചിരുന്നു. എന്നാല്‍ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സക്കര്‍ബര്‍ഗ് നേരിട്ടുതന്നെ തെളിവുകള്‍ നല്‍കണമെന്നാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് സമിതി ആവശ്യപ്പെടുന്നത്.
എന്നാല്‍ സക്കര്‍ബര്‍ഗ് നേരിട്ടു തന്നെ ഹാജരാകണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് സമിതിക്ക് നിര്‍ബന്ധമില്ല. മറിച്ച് നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ സമിതിക്ക് മുന്നില്‍ ഹാജരാകാം. ഇക്കാര്യം ഫെയ്സ്ബുക്ക് ഉടന്‍ വ്യക്തമാക്കണമെന്നും കോളിന്‍സ് അറിയിച്ചു.
Post Your Comments