![](/wp-content/uploads/2018/03/mamukoya-jeep-accident.jpg)
കോഴിക്കോട് : നടന്‍ മാമുക്കോയയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടാനുണ്ടായ സാഹചര്യം വെളിവായി. അപകടത്തില്‍പെട്ടത് മദ്യലഹരിയിലാണെന്ന് വ്യക്തമായി. അപകടം ഉണ്ടായ സമയം ജീപ്പ് ഓടിച്ചിരുന്ന റഷീദ് എന്നയാള്‍ മദ്യപിച്ചിരുന്നു എന്നു പരിശോധനയില്‍ നിന്നു വ്യക്തമായി. അപകടത്തില്‍ മാമുക്കോയയ്ക്കു പരിക്കോന്നും ഏറ്റിട്ടില്ല. എന്നാല്‍ അപകടത്തില്‍ മറ്റു രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ ഒരാളുടെനില ഗുരുതരമാണ്. ഇവരേ കോഴിക്കോടു മെഡിക്കല്‍ കോളേജ് ആശുപത്രിയല്‍ പ്രവേശിപ്പിച്ചിക്കുകയാണ്.
റഷീദിനൊപ്പം പുതിയതായി വാങ്ങിയ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകാത്ത ജീപ്പിലായിരുന്നു നടന്‍ സഞ്ചരിച്ചിരുന്നത്. യാത്ര തുടങ്ങി കുറച്ചു സമയത്തിനുള്ളില്‍ ജീപ്പ് വഴിയിലെ ഒരു ഓട്ടോറിക്ഷയില്‍ തട്ടി. എന്നാല്‍ ഇവര്‍ വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. നടന്‍ വാഹനം നിര്‍ത്തണം എന്നു ഡ്രൈവറോടും ആവശ്യപ്പെട്ടില്ല. തുടര്‍ന്ന് അമിത വേഗത്തില്‍ പാഞ്ഞ ജീപ്പ് രണ്ടു പേരുടെ ജീവനുകള്‍ കൂടി അപകടത്തിലാക്കി. മറ്റൊരു കാറിനെ ഓവര്‍ടേയ്ക്ക് ചെയ്യാനുള്ള ശ്രമത്തിനിടയിലായിരുന്നു അടുത്ത അപകടം ഉണ്ടായത്.
കാറില്‍ തട്ടിട്ടും നിര്‍ത്താതെ മുമ്പോട്ട് പോകാന്‍ ശ്രമിക്കുന്നതിനിടയിലാണു ജീപ്പ് സ്‌കൂട്ടിറില്‍ ഇടിച്ചത്. ഇടിയില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹനം റോഡിന്റെ സൈഡിലേയ്ക്കു നിയന്ത്രണം വിട്ടു പോയി എങ്കിലും മുന്‍ സീറ്റിലിരുന്ന താരത്തിന് അപകടം ഒന്നും സംഭവിച്ചില്ല. അപകടം നടന്ന ജീപ്പില്‍ നിന്നും മദ്യ കുപ്പിയും ഗ്ലാസും കണ്ടെത്തിട്ടുണ്ട്. ഡ്രൈവറെ സംഭവത്തു വച്ച് നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്തു.
Post Your Comments