ദുബായ്•തങ്ങളുടെ മൊബൈല്‍ ശൃംഖല നവീകരിക്കുന്നതിനാല്‍ മൂന്ന് മാസത്തേക്ക് സേവനങ്ങളില്‍ തടസം നേരിടാമെന്ന് യു.എ.ഇ ടെലികോം കമ്പനിയായ എത്തിസലാത്ത്.
മൊബൈല്‍ ഡാറ്റ സേവനങ്ങളില്‍ ഉണ്ടായേക്കാവുന്ന തടസങ്ങള്‍ക്ക് എത്തിസലാത്ത് ഉപയോക്താക്കളോട് മുന്‍കൂറായി ക്ഷമ ചോദിച്ചതായും കമ്പനി പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നവീകരണം 5ജി ഡാറ്റ കവറേജ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (IoT) തുടങ്ങി നിരവധി പുതിയ സേവനങ്ങള്‍ നല്‍കാന്‍ കമ്പനിയെ പ്രാപ്തമാക്കും.
ഈ സേവനങ്ങള്‍ മൊബൈല്‍ ഡാറ്റ അനുഭവത്തിന്റെ നിലവാരം വര്‍ധിപ്പിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
മൂന്ന് മാസത്തെ നവീകരണ കാലയളവിലും മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുമെന്നും എത്തിസലാത്ത് അറിയിച്ചു.
Post Your Comments