Latest NewsKeralaIndiaNews

മകളുടെ നിശ്ചയത്തിന് തൊട്ട് മുൻപ് അച്ഛനെ അറസ്റ്റ് ചെയ്‌തു; നിശ്ചയം മുടങ്ങി; പോലീസിന്റെ ക്രൂരത ഇങ്ങനെ

തിരുവനതപുരം: മകളുടെ വിവാഹത്തിന് തൊട്ട് മുൻപ് അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസിന്റെ ക്രൂരത. തുടർന്ന് വിവാഹനിശ്ചയം മുടങ്ങി. വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച വാഹനം കെ എസ ആർ ടി സി ബസുമായി ഉരസിയതിൽ തുടങ്ങിയ പ്രശ്‌നമാണ് ഒടുവിൽ നിശ്ചയം മുടങ്ങുന്ന തരത്തിൽ കാര്യങ്ങൾ എത്തിച്ചത്. കഴക്കൂട്ടം സ്വദേശി ബദറുദീന്റെ(45) മകൾ ഡോ. ഹർഷിതയുടെ വിവാഹനിശ്ചയച്ചടങ്ങാണു കല്ലറ പാങ്ങോട് പോലീസിന്റെ ക്രൂര നടപടി കാരണം മുടങ്ങിയത്.

ഹർഷിതയുടെ മാതാവ് ഉൾപ്പെടെ ഉൾപ്പെടെ 24 പേരെ രാത്രിവരെ പൊലീസുകാർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു.16നു വൈകിട്ട് അഞ്ചിനാണു വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. വരന്റെ വസതിയിൽ എത്തുന്നതിനു മുൻപ് പുലിപ്പാറ വളവിൽ വച്ച് 4.10നു വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച വാനും കെഎസ്ആർടിസി ബസും തമ്മിൽ ഉരസി. വാനിന്റെ ചില്ല് തകർന്നു. ബസിന്റെ ഡ്രൈവർ തട്ടിക്കയറി.

ഡ്രൈവറുടെ പക്ഷം പിടിച്ച ബസ് യാത്രക്കാരനായ സ്പെഷൽ ബ്രാഞ്ച് പൊലീസുകാരൻ പാങ്ങോട് സ്റ്റേഷനിൽ വിളിച്ചതിനെതുടർന്ന് ഗ്രേഡ് എസ്ഐ ലത്തീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ചടങ്ങു മുടക്കരുതെന്നും അതിനുശേഷം സ്റ്റേഷനിൽ എത്താമെന്നും ഹക്കീം അഭ്യർഥിച്ചുവെങ്കിലും പൊലീസ് വഴങ്ങിയില്ല.

also read: കണ്ണില്‍ ചോരയില്ലാതെ വീണ്ടും പോലീസിന്റെ ക്രൂരത

സ്റ്റേഷനിൽ ഉണ്ടായിരുന്ന വരന്റെ വീട്ടുകാർ ഡ്രൈവറെ അന്വേഷിച്ചുപോയിരുന്നു, രാത്രി 10.30നു മടങ്ങിയെത്തിയ അവർ പ്രശ്നങ്ങൾ സംസാരിച്ചുതീർത്തുവെന്ന് അറിയിച്ചപ്പോൾ എഫ്ഐആർ റജിസ്റ്റർ ചെയ്തുവെന്നു പറഞ്ഞ് എസ്ഐ കൈമലർത്തുകയായിരുന്നുവത്രെ. രാത്രി 11.45ന് ആണു മറ്റു ബന്ധുക്കളെ വിട്ടയച്ചത്. രാവിലെ ഹക്കീമിനെയും മറ്റു രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി. 20 വരെ റിമാൻഡ് ചെയ്തു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സ്റ്റേഷനിൽ പോയി ഒപ്പിടണമെന്നാണു ജാമ്യ വ്യവസ്ഥ. ഹക്കീം വ്യാഴാഴ്ച സ്റ്റേഷനിൽ എത്തിയപ്പോൾ അരമണിക്കൂർ വൈകിയിരുന്നു.

ഗതാഗതക്കുരുക്കിൽപെട്ടുവെന്നു പറഞ്ഞപ്പോൾ എസ്ഐ തട്ടിക്കയറി.ഹക്കീമിന്റെ വീഴ്ചകൊണ്ടാണു വൈകിയതെന്നതു മൊഴിയായി രേഖപ്പെടുത്തി ഒപ്പിട്ടുവാങ്ങാൻ എസ്ഐ നിർദേശിച്ചു. ഹക്കീം തയാറാകാത്തതിനെ തുടർന്ന് പൊലീസുകാർ വളയുകയും ഒടുവിൽ നിവൃത്തിയില്ലാതെ ഒപ്പിട്ടുകൊടുക്കുകയായിരുന്നു. ഹക്കീമിന്റെ ജാമ്യം റദ്ദാക്കാനും ശ്രമം നടക്കുന്നുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button