Latest NewsNewsIndia

രാഹുല്‍ഗാന്ധിയോട് ദേവ ഗൗഡ, ക്ഷമ പരീക്ഷിക്കരുത്‌

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി ദേവ ഗൗഡ. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി കൊടുത്തിരിക്കുകയാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിക്ക് പക്വത നഷ്ടപ്പെട്ടുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജെഡിഎസിന്റെ രാഷ്ട്രീയ പുരോഗതിയെ ചോദ്യം ചെയ്തതിനായിരുന്നു ദേവഗൗഡ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയത്.

ക്ഷമ പരീക്ഷിക്കരുത്, നിങ്ങള്‍ സൂക്ഷിക്കണം ഇതില്‍ കൂടുതല്‍ ഉത്തരവാദിത്വമില്ലാത്ത നിങ്ങളുടെ വാക്കുകള്‍ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ബി ടീം ആണ് ജെഡിഎസ് എന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. മാത്രമല്ല സംഘ് പരിവാറുമായി ജെഡിഎസിനെ രാഹുല്‍ഗാന്ധി താരതമ്യപ്പെടുത്തുകയും ചെയ്തു.

also read: മുന്‍ മന്ത്രിയും അനുയായികളും ബി.ജെ.പി വിട്ടു മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു

നിങ്ങള്‍ എന്റെ യോഗ്യതയാണോ ചോദ്യം ചെയ്യുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് കഴിഞ്ഞുപോയ കാലത്തെ കുറിച്ച് യാതൊരു ധാരണയുമില്ല. കര്‍ണാടകയിലെ കോണ്‍ഗ്രസ് എവിടെയായിരുന്നു എന്നതാവണം നിങ്ങള്‍ ആദ്യം അറിയാന്‍. ഇന്ദിര ഗാന്ധി കോണ്‍ഗ്രസ്, സോണിയ ഗാന്ധി കോണ്‍ഗ്രസ്, സിദ്ധരാമയ്യ കോണ്‍ഗ്രസ് എന്നിങ്ങനെയാണ്. നിങ്ങള്‍ക്ക് പക്വത ഉണ്ടായിരുന്നെങ്കില്‍ ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസിലായേനേ. ഒരു ഷീറ്റ് പേപ്പറില്‍ മറ്റാരെങ്കിലും എഴുതിയ പ്രസംഗം വായിച്ച് ജെഡിഎസിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കെരുതെന്നും ദേവഗൗഡ പറഞ്ഞു.

shortlink

Post Your Comments


Back to top button