Latest NewsCricketNewsInternationalSports

ഒടുവില്‍ മാപ്പ്, ലോകക്രിക്കറ്റിന് മുന്നില്‍ തല കുനിച്ച് ക്രിക്കറ്റ് ഒാസ്‌ട്രേലിയ

മെല്‍ബണ്‍: ഒടുവില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പപേക്ഷയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. നാകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബെന്‍ക്രോഫ്റ്റ് എന്നിവരാണ് കുറ്റക്കാര്‍. പരിശീലകന്‍ ഡാരന്‍ ലേമാന് സംഭവവുമായി ബന്ധമില്ലെന്നും അദ്ദേഹം പരിശീലന സ്ഥാനത്ത് തുടരുമെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മേധാവി ജയിംസ് സതര്‍ലന്‍ഡ് വ്യക്തമാക്കി.

പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ സ്മിത്ത്, വാര്‍ണര്‍, ബന്‍ക്രോഫ്റ്റ് എന്നിവര്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ക്കെതിരെ അടുത്ത 24 മണിക്കൂറിനുള്ളില്‍ കടുത്ത നടപടി ഉണ്ടാകും. മൂന്ന് താരങ്ങളെയും ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരികെ വിളിച്ചിട്ടുണ്ട്. ഇവര്‍ക്ക് പകരമായി മാത്യു, റിന്‍ഷാ, ജോയ് ബണ്‍സ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. ടിം പെയിനായിരിക്കും ടീമിനെ നയിക്കുകയെന്നും ജയിംസ് സതര്‍ലന്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button