Latest NewsKeralaNews

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ വ്യാജപരാതികള്‍

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ നിരവധി വ്യാജ പരാതികള്‍ . മണ്ഡലത്തിലെ ബുധനൂര്‍ പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ മാത്രം അമ്പതിലേറെ വ്യാജ പരാതികളാണ് ലഭിച്ചിരിക്കുന്നത്. വോട്ടര്‍മാര്‍ വിവരമറിയാന്‍ എത്തുന്നത് ഹിയറിംഗിനേത്താന്‍ നോട്ടിസ് ലഭിക്കുമ്പോളെന്നും ആരോപണം.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ആരോപണങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന.

എന്നാല്‍ പ്രധാന തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് പറഞ്ഞു.ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് തീയതി തൽക്കാലമില്ലെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രഖ്യാപനം അക്ഷരാർഥത്തിൽ മുന്നണികളെയും സ്ഥാനാർഥികളെയും ഞെട്ടിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button