Latest NewsNewsIndia

സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; കർശന നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയമിച്ചുവെന്നും, കുട്ടികളുടെ ജീവിതം വെച്ച്‌ കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി.

Read Also: ഒടുവില്‍ ഗുരുവായൂര്‍ ഗോപുരവാതില്‍ ഗാനഗന്ധര്‍വ്വനായി തുറക്കുന്നു

പരീക്ഷ ക്രമക്കേടു കൂടാതെ നടക്കണമെന്നതില്‍ പ്രധാനമന്ത്രി പ്രത്യേകം പ്രാധാന്യം നല്‍കിയിരുന്നതായും മന്ത്രി പറയുകയുണ്ടായി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷയും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സിബിഎസ്‌ഇ ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button