Latest NewsKeralaIndiaNews

വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ സ്‌ഫോടക വസ്തുവെറിഞ്ഞു

വളയം: പുളിയാവ് നാഷണല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ സ്‌ഫോടക വസ്തുവെറിഞ്ഞു. കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽവെച്ച് മൂന്നാം വർഷ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങ് നടക്കുന്നതിനിടെയാണ് ക്ലാസ് മുറിയിലേക്ക് സ്‌ഫോടക വസ്തുവെറിഞ്ഞത്.

also read:വാഹനത്തിൽ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; രണ്ടു പേര്‍ പിടിയിൽ

വിദ്യാർഥികളും അധ്യാപകരുമടക്കം നിരവധിപേർ ക്ലാസിൽ ഉണ്ടായിരുന്നപ്പോഴാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്. സ്‌ഫോടനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ വിദ്യാർഥികളും അധ്യാപകരും ഹാളില്‍ നിന്ന് പുറത്തേക്കോടി. ആര്‍ക്കും പരിക്കില്ല.വളയം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ സ്‌ഫോടകാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. സി.സി.ടി. വി. പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ചശേഷം സ്‌ഫോടകവസ്തു എറിയുകയായിരുന്നെന്നും കൃത്യം നടത്തിയ വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. പ്രിൻസിപ്പാളിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button