Latest NewsCinemaBollywoodMovie Gossips

ഞാന്‍ വിവാഹിതയാണ്; പക്ഷെ ഗര്‍ഭിണിയല്ല: പൊട്ടിത്തെറിച്ച് നടി

ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് ബിപാഷ ബസുവും കരണ്‍ ഗ്രോവറും വിവാഹിതരായത്.അന്ന് മുതല്‍ താര ദമ്പതികളെ കുറിച്ചുള്ള ഏറ്റവും പുതിയ കാര്യങ്ങള്‍ അറിയാനായി പപ്പാരാസികള്‍ പിന്നാലെയുണ്ട്.

ബിപാഷ ബസു ഗര്‍ഭിണിയാണെന്ന് അടുത്തിടെ ചില മാധ്യമങ്ങള്‍ എഴുതിയിരുന്നു. നഗരത്തിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ അവരെ കണ്ടതാണ് അഭ്യൂഹങ്ങള്‍ക്കിട വരുത്തിയത്. എന്നാല്‍ വാര്‍ത്തകളെ ശുദ്ധ അസംബന്ധം എന്ന് പറഞ്ഞ് തള്ളികളയുകയാണ് നടി.

വിവാഹം കഴിഞ്ഞ് കുറച്ചു കാലം കഴിഞ്ഞപ്പോഴേ കുട്ടികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ കേട്ടു തുടങ്ങിയതാണെന്ന് ബിപാഷ പറയുന്നു.ഒരു അമ്മയാകുക എന്നത് വലിയ കാര്യമാണെങ്കിലും ഉടനെയൊന്നും അതേക്കുറിച്ച് ചിന്തിക്കുന്നില്ല.

പുറത്തു പോകുമ്പോള്‍ തന്‍റെ കയ്യില്‍ എപ്പോഴും ഒരു ബാഗ് ഉണ്ടാകും. ആശുപത്രിയില്‍ ചെന്നപ്പോഴും അത് തന്നെയായിരുന്നു സ്ഥിതി. ഒരുപക്ഷെ അതായിരിക്കാം ഗര്‍ഭിണിയാണെന്ന പ്രചാരണത്തിന് പിന്നിലെന്നാണ് ബിപാഷ ബസു പറയുന്നത്.

shortlink

Post Your Comments


Back to top button