അടുത്തിടെ ഭർത്താവിനൊപ്പം കോണ്ടം പ്രചാരണത്തിന്റെ ഭാഗമായി ബിപാഷ ഒരു പരസ്യത്തിൽ അഭിനയിച്ചത് വൻ വിവാദമായിരുന്നു .ഇപ്പോൾ ബിപാഷയ്ക്ക് പുറമെ കോണ്ടം പരസ്യത്തിന്റെ ഭാഗമായിരിക്കുകയാണ് മറ്റൊരു നടിയായ രാഖി സാവന്ത് .ബേബോയ് കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരകയാകുന്നത് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നാണ് ബോളിവുഡ് താരം പറയുന്നത്.തന്റെ ഈ പ്രവൃത്തി ആളുകൾ എങ്ങനെ കാണുമെന്നു തനിക്ക് അറിയില്ലെന്നും എന്നാൽ രാജ്യത്തെ ലൈംഗിക രോഗങ്ങള്‍ കുറയുന്നതിന് കോണ്ടത്തിന്റെ പ്രചാരണം സഹായിക്കുമെന്നും രാഖി പറയുന്നു. എന്‍ഡി ടിവി യിലെ രാഖി കാ സ്വയംവര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എലേഷ് പരുജന്വാല എന്ന യുവാവിനെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്ത താരമായ രാഖി വിവാദങ്ങളിലൂടെയാണ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുള്ളത്.
Post Your Comments