KeralaLatest NewsNews

യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം നല്‍കണമെന്ന് ഹിന്ദു സംഘടനകൾ

കൊച്ചി: ഗാനഗന്ധര്‍വന്‍ യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യ വേദി ആവശ്യപ്പെട്ടു. എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജും സമാന ആവശ്യവുമായി രംഗത്തുണ്ട്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ മാറിമാറിയെത്തിയ കോണ്‍ഗ്രസ്സ്-സിപിഎം ഭരണസമിതികള്‍ സംഭവം രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചതിനപ്പുറം കൃത്യമായ പരിഹാരം കണ്ടിരുന്നില്ല.

താന്‍ പ്രാണിയോ ഈച്ചയോ മറ്റോ ആയിരുങ്കെില്‍ തടസ്സങ്ങളില്ലാതെ ഇതിനോടകം ക്ഷേത്രദര്‍ശനം നടത്താന്‍ സാധിക്കുമായിരുന്നുവെന്ന യേശുദാസിന്റെ അഭിപ്രായത്തെ തുടര്‍ന്നാണ്‌ പ്രതികരണം. വിഷയം ഹിന്ദുഐക്യ വേദി ഏറ്റെടുത്തിട്ടുണ്ട്. യേശുദാസിന്റെ ക്ഷേത്ര പ്രവേശന വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ നേരത്തെ തന്നെ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button