Latest NewsNewsIndia

വിവാഹമോചനം തേടി യുവതി; കാരണം ഏവരേയും ഞെട്ടിപ്പിക്കുന്നത്

ബീഹാര്‍: ഒരു വ്യത്യസ്ത കാരണത്തിന് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. വീടിന്റെ പരിസരത്ത് കുറച്ചു നാളുകളായി ഒരുപാട് ശബ്ദ മലിനീകരണം നടക്കുന്നുണ്ട്. ഭര്‍ത്താവിനോട് ഇതിനെതിരെ പ്രതികരിക്കണമെന്ന് ഭാര്യ സ്‌നേഹ സിങ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭര്‍ത്താവില്‍ നിന്നും യാതൊരു പ്രതികരണവും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് സ്‌നേഹ ഭര്‍ത്താവ് രാകേഷ് സിങ്ങില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടത്.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും (എന്‍എച്ച്ആര്‍സി) സമീപിച്ചതിന് ശേഷമാണ് സ്‌നേഹ വിവാഹമോചനത്തിന് അപേക്ഷിച്ചത്. ഇത്തരം ശബ്ദ മലിനീകരണം തടയണമെന്നാവശ്യപ്പെട്ട് പലപ്പോഴായി സ്‌നേഹ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അതൊന്നും ഫലം കാണാതെ വന്നപ്പോഴാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഇടപെടണമെന്ന് ആവശ്യപ്പെട്ടത്.

Also Read : ഹണിമൂണ്‍ ദിവസം വിവാഹമോചനം തേടി യുവാവ്: കാരണം ഏവരെയും അമ്പരപ്പിക്കുന്നത്

മതപരമായ ഗാനങ്ങളാണ് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികളില്‍ നിന്നും കേള്‍ക്കുന്നത്. ഇത് തനിക്കുമാത്രമല്ല, ഇവിടെയുള്ള പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് സ്‌നേഹ വ്യക്തമാക്കി. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്‌നേഹയും രാകേഷുമായുള്ള പ്രണയ വിവാഹം നടന്നത്. ഇന്ന് ശാരീരിക വെല്ലുവിളി നേരിടുന്ന രാകേഷ് കുറച്ചു കാലങ്ങള്‍ക്ക് മുമ്പ് അന്തര്‍ദേശീയ ബാഡ്മിന്റണ്‍ കളിക്കാരനായിരുന്നു. എന്നാല്‍ സ്‌നേഹിക്കാനും സുരക്ഷിതത്വം നല്‍കാനും കഴിയാത്ത ഒരു മനുഷ്യനുമായി തന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ സ്‌നേഹ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button