ദുബായ്: 25കാരനായ യുവാവിനെ കാണാതായതായ് പരാതി. യുവാവിനെ കാണാതായിട്ട് രണ്ട് ദിവസമായെന്ന് പോലീസ് അറിയിച്ചു. റാസൽഖൈമയിലാണ് സംഭവം. 25കാരനായ ഹുമൈദ് ബിൻ സലീം മെക്ബാലി എന്ന യുവാവിനെയാണ് കാണാതായത്. മാനസികവൈകല്യമുള്ള ഇയാൾ സഹോദരിയോടൊപ്പം റാസൽഖൈമയിലെ നഖീലിലാണ് താമസിച്ചിരുന്നത്.
also read: ദുബായ് ടാക്സിയില്‍ യാത്ര ചെയാന്‍ ഇനി കൈയില്‍ കാശ് കരുതേണ്ട
കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ നിന്നും ഇറങ്ങിയ ഇയാൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. ഇയാൾ ഒറ്റയ്ക്ക് പുറത്ത് പോകാറുണ്ടെന്നും അൽപ്പ സമയത്തിന് ശേഷം വീട്ടിൽ തിരിച്ചെത്താറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments