അമേരിക്ക: മുൻ നീലച്ചിത്ര നടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബന്ധമുണ്ടായിരുന്നുവെന്ന വാർത്ത ലോകമെങ്ങും ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിന് പുറകെയാണ് ട്രംപിന്റെ റെക്കോർഡ് നീലച്ചിത്ര നടി തകർത്തിരിക്കുന്നത്. സ്റ്റോമി ഡാനിയേല്‍ താനും ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു മണിക്കൂര്‍ നീളുന്ന താരത്തിൻറെ ടെലിവിഷന്‍ അഭിമുഖം പത്തു വര്‍ഷത്തെ റെക്കോഡാണ് തകര്‍ത്തത്. 22 ദശലക്ഷം പേരാണ് അഭിമുഖം കണ്ടത്.2008 മുതലുള്ള കാലയളവ് എടുത്താല്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടിയ അഭിമുഖമാണ് നീലച്ചിത്ര നടിയുടേത്. 2008 നവംബര്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ബാരക് ഒബാമയേയും മിഷേലയേയും സ്റ്റീവ് ക്രോഫ്റ്റ് നടത്തിയ അഭിമുഖമാണ് ഏറ്റവും കൂടുതല്‍ ആള്ക്കാര് കണ്ടത്. 24.5 ദശലക്ഷം പേരായിരുന്നു കണ്ടത്.
also read:ട്രംപ് വീണ്ടും കുടുങ്ങി: പരാതിയുമായി അമേരിക്കന്‍ നീലച്ചിത്ര നടി
മകള്‍ ഇവാന്കാട്രംപിനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞ ശേഷമായിരുന്നു ട്രംപ് താനുമായി ലൈംഗികത പങ്കിട്ടതെന്നായിരുന്നു ദാനിയേലിന്റെ വെളിപ്പെടുത്തല്‍. അന്ന് ദാനിയേല്‍ 27 കാരിയും ട്രംപ് 60 കാരനുമായിരുന്നു. മെലാനിയാ ട്രംപിനെ വിവാഹം കഴിക്കുകയും ബാരന് ട്രംപ് ഉണ്ടാകുകയും ചെയ്തിരുന്നു. ഭാര്യ മെലാനിയയെക്കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ പേടിക്കേണ്ടെന്നും താനും ഭാര്യയും വെവ്വേറെ മുറികളിലാണ് കിടക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ മറുപടി. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ട്രംപ് ഇതുവരെയും വ്യക്തമായ പ്രതികരണം നൽകിയിട്ടില്ല. കൃത്യത ഇല്ലാത്ത വ്യാജവാര്‍ത്തകള്‍ എന്ന് മാത്രമാണ് ട്രംപ് വിവാദങ്ങളെ കുറിച്ച് പറഞ്ഞത്.
Post Your Comments