തിരുവനന്തപുരം ; നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എംഎൽഎമാർക്ക് ഇനി സര്‍ക്കാര്‍ ചെലവില്‍ വിമാനത്തിൽ വരാം. ഇതിനായുള്ള ബില്ലിൽ ഭേദഗതി വരുത്തി. ഇപ്രകാരം പ്രതി വർഷം അൻപതിയായിരം രൂപയുടെ വിമാന യാത്ര ആനുകൂല്യംമായിരിക്കും ലഭിക്കുക.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടാനുള്ള ബില്ല് പാസാക്കി. 39,500 രൂപയില്‍നിന്ന് എഴുപതിനായിരം രൂപയായാണ് എംഎല്‍എമാരുടെ ശമ്ബളം വര്‍ധിക്കുന്നത്. കൂടാതെ മണ്ഡലം അലവന്‍സായി 25000 രൂപയും ലഭിക്കും. കുറഞ്ഞത് ഇരുപതിനായിരം രൂപ ബാറ്റയും മാസാമാസം എഴുതിയെടുക്കാം.
മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം കാബിനറ്റ് റാങ്കിലുള്ള 22 പേരുടെ ശമ്ബളം 55000ല്‍ നിന്ന് 90000 ആയി ഉയര്‍ത്തി. ഒരുമാസം സര്‍ക്കാരിന് 44 ലക്ഷം രൂപയുടെ അധികബാധ്യതയാണ് മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്ബളം വര്‍ധിപ്പിച്ചത് വഴി ഉണ്ടാവുക.
ALSO READ ;വിടുതല്‍ ഹര്‍ജി തള്ളി; അഭയാ കേസ് പ്രതികള്‍ ഹൈക്കോടതിയിലേക്ക്
Post Your Comments