Latest NewsNewsGulf

സൗദി അറേബ്യയില്‍ മലയാളി നഴ്‌സുമാര്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയില്‍

റിയാദ് : സൗദി അറേബ്യയില്‍ മലയാളി നഴ്‌സുമാര്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയില്‍. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്ന രേഖപ്പെടുത്തലുണ്ടാകണം എന്ന കര്‍ശന വ്യവസ്ഥയാണ് തിരിച്ചടിയായിരിക്കുന്നത്. 2005 ന് മുന്‍പ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. സര്‍ട്ടിഫിക്കറ്റില്‍ പ്രസ്തുത പരാമര്‍ശം ഇല്ലാത്തവര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നാണ് അധികൃതരുടെ പക്ഷം. ഫലത്തില്‍ 2005 ന് മുന്‍പ് പരീക്ഷയെഴുതി ജോലിയില്‍ പ്രവേശിപ്പിച്ചവര്‍ക്കും ഇപ്പോള്‍ സൗദിയില്‍ ജോലി തേടുന്നവര്‍ക്കും കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് നടപടി.

സ്വദേശിവത്കരണം ഈ രംഗത്ത് ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിന് മുന്നോടിയായാണ് ഇത്തരമൊരു നീക്കം. പ്രസ്തുത അംഗീകാരമില്ലാത്തവരെ പിരിച്ചുവിടേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ നഴ്‌സുമാര്‍ക്ക് സൂചന നല്‍കിയിട്ടുണ്ട്. സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുമായാണ് നഴ്‌സുമാര്‍ ജോലി നേടിയത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മലയാളി നഴ്‌സുമാര്‍ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button