യുഎഇ: ഒമ്പത് വയസുള്ള കുഞ്ഞിനെ കൊന്ന കേസിലെ പ്രതിയായ പ്രവാസി വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ച് ഷാര്‍ജ ക്രിമിനല്‍ കോടതി. കുഞ്ഞിനെ പ്രതി തല്ലുകയും തറയിലേക്ക് വലിച്ചെറിയുകയും ബ്റ്റ് വെച്ച് തലയ്ക്കടിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്ക് പറ്റിയ കുഞ്ഞ് ആശുപത്രിയില്‍ വെച്ച് മരിച്ചു.
കുറ്റകൃത്യം തെളിഞ്ഞതോടെ കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടും മറ്റ് തെളിവുകളും പ്രതിക്ക് എതിരായി തെളിഞ്ഞു. ഇസ്ലാമിക നിയമപ്രകാരമുള്ള ശിക്ഷ ഖയിസ് നടപ്പാക്കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയില്‍ അറിയിച്ചു. കടുത്ത ശിക്ഷതന്നെ പ്രതിക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
also read: ദുബായിൽ പ്രവാസി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
ഇന്‍ഡോനേഷ്യന്‍ നിവാസിയായ ജോലിക്കാരി കുഞ്ഞിനെതിരെ ചെയ്ത ക്രൂരതകള്‍ പോലീസ് അന്വേഷണത്തില്‍ സമ്മതിച്ചു. ആക്രമണത്തെ തുടര്‍ന്ന് കുഞ്ഞിന് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും തലയ്ക്കകത്ത് ആന്തരിക രക്തശ്രാവം സ്ഥിരീകരിക്കുകയുമായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു.
തങ്ങള്‍ക്ക് ജോലിക്കാരിയുമായി യാതൊരു പ്രശ്‌നവുമില്ലായിരുന്നെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. കുഞ്ഞിനെ ജോലിക്കാരിക്ക് ഒപ്പമാക്കി പോകുമ്പോള്‍ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. അരമണിക്കൂര്‍ കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ കുഞ്ഞിന് ചില പ്രശ്‌നങ്ങള്‍ ഉള്ളതായി മനസിലായെന്നും ഉടന്‍ തന്നെ കുഞ്ഞിന്റെ ബോധം നഷ്ടപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന് മര്‍ദ്ദനമേറ്റ വിവരം അമ്മ അറിയുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടി മരിച്ചു.
Post Your Comments