KeralaLatest NewsNews

ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സംസ്ഥാനപൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസുകാരില്‍ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ നിർദേശം. വാഹനപരിശോധനയ്ക്കിടെ യാത്രക്കാര്‍ പ്രകോപനം ഉണ്ടാക്കിയാലും പൊലീസ് സംയമനം പാലിക്കണമെന്നും ഡിജിപി നിര്‍ദേശിക്കുകയുണ്ടായി.

Read Also: 350 രൂപ നാണയം ഉടന്‍ പുറത്തിറക്കും : ആര്‍ബിഐയുടെ തീരുമാനം ഇങ്ങനെ

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസുകാര്‍ക്കും ഒരു മണിക്കൂര്‍ അടിയന്തരപരിശീലനം നല്‍കി. ഹെല്‍മെറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, കാറുകളുടെ അമിതവേഗം എന്നിവ കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറണം വാഹനപരിശോധനാ വേളയില്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നിവ സംബന്ധിച്ച്‌ നിലവലുള്ള സര്‍ക്കുലര്‍ പൊലീസുകാരെ പരിചയപ്പെടുത്തണം എന്നീ കാര്യങ്ങൾ പഠിപ്പിക്കാനായിരുന്നു ഡിജിപിയുടെ നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button