ഇരിങ്ങാലക്കുട: മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛനും കാമുകിയും ഒരു വർഷത്തിന് ശേഷം പിടിയിലായി. പൊറത്തിശേരി സ്വദേശി പല്ലന്‍ വീട്ടില്‍ ബെന്നി (49), ഇയാളുടെ കാമുകി തിരൂര്‍ സ്വദേശിനി കുറ്റിക്കാട്ടു വീട്ടില്‍ വിനീത (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ഉപേക്ഷിച്ച് കാമുകിയുമായി ജീവിക്കാന്‍ തടസം നിന്ന മകളെ, കൊന്ന് റയില്‍വേ ട്രാക്കില്‍ തള്ളിയെന്നാണ് കേസ്. 2014ലാണു കേസിനാസ്പദമായ സംഭവം. കുടുംബപ്രശ്നത്തിന്റെ പേരില്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു ബെന്നി.
ഇതിന് മകള്‍ തടസമെന്നു തോന്നിയപ്പോള്‍ ഇരുവരും ചേര്‍ന്നു 15 വയസുകാരി ഫെമിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം പ്രതികള്‍ മൃതദേഹം കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ട് ആത്മഹത്യയാക്കാന്‍ ശ്രമം നടത്തി. മകളെ കാണാതായതിനെ തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയിലാണു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പിടികൂടിയെങ്കിലും ഇരുവരും ജാമ്യം ലഭിച്ചതിനു ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ ബെന്നിയും കാമുകി വിനീതയും ഒന്നിച്ച് ജീവിതം തുടങ്ങിയിരുന്നു. ബെന്നിയാകട്ടെ ഭാര്യയെ ഉപേക്ഷിച്ചു.
പക്ഷേ, മകനേയും മകളേയും കൂടെ കൂട്ടി കാമുകിയ്‌ക്കൊപ്പം ജീവിച്ചു. എന്നാല്‍, അച്ഛന്റെ കാമുകിയോടൊത്തുള്ള ജീവിതം മടുത്ത് മകള്‍ ഫെമി അമ്മയുടെ അടുത്തേയ്ക്കു പോകാന്‍ വാശിപിടിച്ചു. ഇതില്‍ പ്രകോപിതനായ ബെന്നിയും കാമുകിയും ഇവരുടെ മറ്റു മക്കളും ചേര്‍ന്ന് കൊല നടത്തുകയായിരുന്നു. കോഴിക്കോട് ബീച്ചിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം റയില്‍വേ ട്രാക്കില്‍ തള്ളി. റയില്‍വേ ട്രാക്കില്‍ പെണ്‍കുട്ടി മരിച്ചത് ആത്മഹത്യയാണെന്ന് പൊലീസ് കരുതി. ഇതിനിടെയാണ്, കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതികളെ പിടികൂടിയതും. ബെന്നിയുെട മകനും കാമുകി വിനീതയുടെ മകനും കേസില്‍ പ്രതികളായിരുന്നു.
ഇരുവരും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കേന്ദ്രത്തിലായിരുന്നു. ഫെമിയെ കടലിൽ തള്ളിയിട്ടു കൊലപ്പെടുത്താനും ഇവർ ശ്രമിച്ചിരുന്നു. ആൾ തിരക്കുണ്ടായിരുന്നതിനാൽ കൃത്യം നടന്നില്ല. ആളെ തിരിച്ചറിയാതിരിക്കാന്‍ ഒരാഴ്ച മുൻപേ ഫെമിയുടെ മുടി വടിച്ച് കളഞ്ഞിരുന്നു. പിന്നീട് ബെന്നി മകളെ ജ്യൂസില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി മയക്കിയ ശേഷം ബീച്ചിനടുത്ത ആളൊഴിഞ്ഞ അഞ്ച് നില കെട്ടിടത്തിന്റെ വരാന്തയില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെത്തി, റെയില്‍വേ ട്രാക്കില്‍ മൃതദേഹം തള്ളുകയായിരുന്നു. ബെന്നിയെയും മക്കളെയും കാണാനില്ലെന്നു കാണിച്ചു ആദ്യ ഭാര്യ ജൂലി ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Post Your Comments