ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള സോഷ്യല്‍ സൈറ്റാണ് ഫേസ്ബുക്ക് എന്നത് ശരി തന്നെ. പക്ഷെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവം അടുത്ത കാലത്ത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. വിഷയത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചെങ്കിലും ആളുകളുടെ പ്രതിഷേധം ഇനിയും അടങ്ങിയിട്ടില്ല. പ്രതിഷേധ സൂചകമായി രൂപം കൊണ്ട ഡിലീറ്റ് ഫേസ്ബുക്ക് എന്ന ക്യാമ്പയിന് ലോകമെമ്പാടും നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ബോളിവുഡ് നടനും സംവിധായകനുമായ ഫര്ഹാന് അക്തറാണ് ഏറ്റവും ഒടുവില്‍ ക്യാമ്പയിന്റെ ഭാഗമായത്.
ഫര്ഹാന് തന്റെ സ്വകാര്യ ഫേസ്ബുക്ക് അക്കൌണ്ട് ഡിലേറ്റ് ചെയ്തു. വിവരങ്ങള്‍ ചോരുന്ന സാഹചര്യത്തില്‍ സ്വകാര്യ അക്കൌണ്ടിന് എന്താണ് പ്രസക്തിയെന്നാണ് നടന് ചോദിക്കുന്നത്. വെരിഫൈഡ് പേജിന്റെ പ്രവര്‍ത്തനം തുടരുമെന്ന് അറിയിച്ച അദ്ദേഹം ട്വിറ്ററിലൂടെയാണ് തന്റെ തിരുമാനം പുറത്തു വിട്ടത്.
Post Your Comments