KeralaLatest NewsNews

ഭൂമി വിവാദത്തില്‍ ദിവ്യ അയ്യര്‍ക്ക് കുരുക്കു മുറുകുന്നു

കൊല്ലം: വര്‍ക്കലയിലെ ഭൂമി വിവാദത്തില്‍ ദിവ്യ അയ്യര്‍ക്ക് കുരുക്കു മുറുകുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാകലക്ടര്‍ കെ.വാസുകി ഹിയറിങ് ആരംഭിച്ചു. കൂടാതെ സ്ഥലം അളക്കാനും സര്‍വേ സൂപ്രണ്ടിനോട് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Read Also: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വര്‍ക്കല അയിരൂര്‍ വില്ലേജില്‍ 27 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് കൈവശം വച്ചിരുന്ന സ്വകാര്യവ്യക്തിക്ക് നല്‍കാനുളള സബ് കലക്ടറുടെ ഉത്തരവാണ് വിവാദമായത്. വര്‍ക്കല ഭൂമിയിടപാടില്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ റവന്യൂവകുപ്പ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജില്ലാ കലക്ടര്‍ പ്രശ്‌നത്തില്‍ ഹിയറിങ് നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതുപ്രകാരമുള്ള ഹിയറിങാണ് ഇപ്പോള്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button