തിരുവനന്തപുരം : കട കത്തിയതറിഞ്ഞ് തീയണയ്ക്കാനെത്തിയ ഫയർ ഫോഴ്സ് വാഹനത്തിൽനിന്നും വെള്ളത്തിന് പകരം അതിശക്തമായ കാറ്റ്. പാറശാല ആശുപത്രി ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം നടന്നത്. വെള്ളത്തിന് പകരം കാറ്റ് വന്നതോടെ തീ ആളിക്കത്തുകയും കട മുഴുവൻ ചാരമാവുകയും ചെയ്തു. മമ്മീ മി’ എന്ന ഷോറൂമാണ് ഫയർ ഫോഴ്സ് വാഹനത്തിൽനിന്നും വന്ന അതിശക്തമായ കാറ്റിൽ കത്തിയമർന്നത്. ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചതിനെ തുടര്‍ന്ന് തീയണയ്ക്കാനായി ഫയർ ഫോഴ്സിനെ വിളിക്കുകയായുരുന്നു.
എന്നാല്‍ ഫയർ ഫോഴ്സ് അംഗങ്ങൾ വാഹനത്തിലെ മോട്ടോർ പ്രവർത്തിപ്പിച്ചതോടെ വെള്ളത്തിനുപകരം കാറ്റുയരുകയായിരുന്നു. ഇതോടെ നാട്ടുകാർ രോഷാകുലരായി. ഇവർ മറ്റൊരു ഫയർ എൻജിൻ വിളിച്ചുവരുത്തിയെങ്കിലും അതിനുമുൻപ് തന്നെ കട പൂർണമായും കത്തി നശിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഫയർ ഫോഴ്സ് മേധാവി ഡി.ജി.പി ടോമിൻ തച്ചങ്കേരി നിർദ്ദേശം നൽകിയിട്ടുണ്ട്. ഫയർ ഫോഴ്സ് വാഹനത്തിൽ വെള്ളമില്ലാത്തതിനാലാണ് കാറ്റ് വരാൻ കാരണമെന്നു വാദമുണ്ട്.
Post Your Comments