Latest NewsKeralaNews

വാട്‌സ് ആപ്പില്‍ മുഖ്യമന്ത്രിയെ അവഹേളിച്ച യുവാവിന് സംഭവിച്ചത്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും സൈബര്‍ ആക്രമണം. വാട്‌സ് ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 20 കാരനായ മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവാണ് അറസ്റ്റിലായത്.

കൊയക്കട്ടാ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത പറഞ്ഞും അവഹേളിച്ചും പ്രചാരണം നടത്തിയെന്നും കാണിച്ച് മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറി എടക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ വൈഷ്ണവ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button