
ഇത്രയും അധികം റിലാക്‌സോടെ ഒരു കുഞ്ഞും അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തെത്തിയിരിക്കില്ല. കൈകളും കാലുകളും നിവര്‍ത്തി സന്തോഷത്തിലായിരുന്നു സുലിവന്‍ പിറന്ന് വീണത്. എന്നാല്‍ അമ്മയ്ക്ക് അത്ര സുഖകരമായ പ്രസവമായിരുന്നില്ല സുലിവന്‍ സമ്മാനിച്ചത്. നാല് ദിവസം നീണ്ടു നിന്ന വേദനകള്‍ക്ക് ഒടുവിലാണ് എയ്ഞ്ചല്‍ ടെയ്‌ലര്‍ എന്ന അമ്മ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.
33 കാരിയായ എയ്ഞ്ചലിന്റെ പ്രസവം പറഞ്ഞതിലും ഒരാഴ്ച മുന്നേ ആയിരുന്നു. മാര്‍ച്ച് അഞ്ചിനാണ് ആശുപത്രിയില്‍ അഡ്മിറ്റാകുന്നത്. നാലു ദിവസം കാത്തിട്ടും സാധാരണപ്രസവം നടന്നില്ല. മാത്രമല്ല എയ്ഞ്ചലിന്റെ സ്ഥിതി വഷളാകുകയും ചെയ്തു. ഗര്‍ഭപാത്രം പൊട്ടിപോകുമെന്ന അവസ്ഥ വന്നതോടെ അടിയന്തരമായി ശസ്ത്രക്രിയ നടത്തി. മാര്‍ച്ച് എട്ടിന് സുലിവന്‍ ജനിച്ചു. ചില്ലസ്റ്റ് ബേബി എന്നാണ് മാധ്യമങ്ങള്‍ അവന്റെ വരവിനെ വാഴ്ത്തിയത്.
എന്തായാലും സന്തോഷവാനമായി ജനിച്ച സുലിവന്‍ ഇപ്പോള്‍ അഞ്ചും മൂന്നും വയസ്സുള്ള സഹോദങ്ങളുമായി വീട്ടിലുണ്ട്. അവന്‍ ഇപ്പോഴും അതേപടി സന്തോഷവാനാണെന്നാണ് എയ്ഞ്ചല്‍ പറയുന്നത്.
Post Your Comments