വാഷിംഗ്‌ടണ്‍: റഷ്യയ്ക്കെതിരെ കടുത്ത നടപടിയുമായി യു.എസിലെ ട്രംപ് ഭരണകൂടം. അറുപത് റഷ്യന്‍ നയതന്ത്രജ്ഞരെ ഇതിന്റെ ഭാഗമായി അമേരിക്ക പുറത്താക്കി. കൂടാതെ ട്രംപ് ഭരണകൂടം റഷ്യയുടെ സീറ്റില്‍ കോണ്‍സുലേറ്റ് അടച്ച് പൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
read also: യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ റഷ്യന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ടു യുഎസില്‍ പ്രവര്‍ത്തിച്ചുവന്ന റഷ്യന്‍ നയതന്ത്രജ്ഞരും പുറത്താക്കപ്പെട്ടവരിലുണ്ട്. നയതന്ത്ര പരിരക്ഷയുടെ തണലില്‍ യുഎസില്‍ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരാണു പുറത്താക്കപ്പെട്ട 60 റഷ്യന്‍ ഉദ്യോഗസ്ഥരുമെന്നു ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുറത്താക്കിയ അറുപത് പേര്‍ക്കും രാജ്യം വിടാന്‍ 7 ദിവസം നല്‍കിയിട്ടുണ്ട്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗി സ്ക്രിപാലിനെയും മകളെയും വിഷം ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടനും മോസ്കോയും തമ്മില്‍ നയതന്ത്ര യുദ്ധം തുടരവെയാണ് യു.എസ് നടപടി.
Post Your Comments