വാഷിംഗ്ടണ്‍: വടക്കുകിഴക്കന്‍ സിറിയയില്‍ കഴിഞ്ഞാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു റഷ്യന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ സേനയെ പിന്തുണയ്ക്കുന്ന സ്വകാര്യ സൈനിക സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. അവരുടെ സഹപ്രവര്‍ത്തകര്‍ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ടെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ തങ്ങളുടെ പൗരന്മാര് കൊല്ലപ്പെട്ട വിവരം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. യുഎസ് മാധ്യമങ്ങളാണ് ആദ്യം മരണവിവരം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രാഥമിക സ്രോതസുകളായി കണക്കാക്കാനാകില്ലെന്നു റഷ്യ പറഞ്ഞു. കഴിഞ്ഞാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ നൂറോളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു?എ?സ് പറയുന്നത്.
Post Your Comments