തൃശൂര്‍: കെഎസ്ഇബിയുടെ 400 കെവി സബ്സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചു. മാടക്കത്തറയിലാണ് അപകടം. ഇതോടെ തൃശൂർ ജില്ലയുടെ പകുതി ഭാഗവും മുക്കാല്‍ മണിക്കൂറോളം വൈദ്യുതി നഷ്ടപ്പെട്ട് ഇരുട്ടിലായിരിക്കുകയാണ്. അരമണിക്കൂറിനുള്ളില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments