Latest NewsKerala

രോ​ഗി​യെ ത​ല​കീ​ഴാ​യി കി​ട​ത്തി​യ സം​ഭ​വം ; ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചു

തൃ​ശൂ​ർ: രോ​ഗി​യെ ത​ല​കീ​ഴാ​യി കി​ട​ത്തി​യ സം​ഭ​വം ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചതായി കണ്ടെത്തി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ല. ആം​ബു​ല​ൻ​സി​ൽ ഒ​പ്പം വ​ന്ന അ​റ്റ​ൻ​ഡ​ർ വീ​ൽ ചെ​യ​റാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തു​കൊ​ണ്ടാ​ണ് വീ​ൽ ചെ​യ​ർ ന​ൽ​കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടിൽ പറയുന്നു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്ക് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് കൈമാറി.

Also read ;ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് കുട്ടികളുൾപ്പെടെ പതിനൊന്നു മരണം

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ രോഗിയെ പ​രി​ക്കേ​റ്റ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു സംഭവം. ആം​ബു​ല​ൻ​സി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ സ്ട്രെ​ച്ച​റി​ൽ രോഗിയെ ത​ല​കീ​ഴാ​യി കി​ട​ത്തുകയായിരുന്നു. ശേഷം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ രോ​ഗി മരണത്തിനു കീഴടങ്ങുകയും ചെയ്തു. സം​ഭ​വ​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ഷെ​രീ​ഫി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഈ അവസരത്തിലാണ് ഡ്രൈ​വർക്കെതിരായി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button