ന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡുകളുടെ നീളത്തിന്റെ രണ്ട് ശതമാനം മാത്രമാണ് നാഷണല്‍ ഹൈവെ ഉള്ളതെങ്കിലും റോഡപകട മരണങ്ങളിലെ 35 ശതമാനവും നടക്കുന്നത് ഈ റോഡുകളിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ റോഡപകടങ്ങളുടെ 28 ശതമാനവും സംഭവിക്കുന്നത് ഈ റോഡുകളിലാണ്. 2016ല്‍ ഉണ്ടായ 1.5 ലക്ഷം റോഡപകടങ്ങളില്‍ 94,000 പേരും മരിച്ചത് നാഷണല്‍, സ്റ്റേറ്റ് ഹൈവേകളിലാണ്.
അതേസമയം സ്‌റ്റേറ്റ് ഹൈവെകളിലെ റോഡപകട മരണങ്ങള്‍ മൂന്ന് ശതമാനമാണ്. ട്രാഫിക് നിയമ ലംഘനങ്ങളായ അമിതവേഗത, മദ്യപിച്ച് വാഹനം ഓടിക്കല്‍, ഓവര്‍ലോഡ് തുടങ്ങിയവയാണ് അപകടത്തിന്റെ പ്രധാന കാരണങ്ങള്‍. നാഷണല്‍ ഹൈവേകളിലും സറ്റേറ്റ് ഹൈവേകളിലും ഉണ്ടാകുന്ന ഓരോ മൂന്ന് അപകടങ്ങളിലും ഒരു മരണം എന്ന രീതിയിലാണ് സംഭവിക്കുന്നത്.
Post Your Comments