സിൽചർ: സൈക്കിൾ റിക്ഷ ചവിട്ടിയ പണം കൊണ്ട് സ്‌കൂളുകൾ നിർമ്മിച്ച അലിയെ മൻ കി ബാത്തിലൂടെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ കരിംഗഞ്ച് ജില്ലക്കാരനാണ് അലി. സ്വന്തം ഗ്രാമത്തിലെ കുട്ടികൾക്ക് പഠിക്കാനായി സ്‌കൂളുകൾ ഇല്ലെന്ന് കണ്ട അദ്ദേഹം രാപകൽ അദ്ധ്വാനിച്ച് നേടിയ പണം കൊണ്ട് 9 സ്‌കൂളുകളാണ് നിർമ്മിച്ചത്.
വരുമാനം കൊണ്ട് സ്വന്തം വീട്ടിലെ ദാരിദ്ര്യം അകറ്റാൻ കഴിയില്ലെന്നറിഞ്ഞിട്ടും തുച്ഛമായ നാണയതുട്ടുകൾ ചേർത്തു വച്ച് സ്വന്തം ഗ്രാമത്തിലെ കുട്ടികൾക്കുവേണ്ടി സ്ക്കൂൾ നിർമ്മിക്കാൻ മനസ്സ് കാണിച്ച അലിയെ പോലെയുള്ളവരാണ് ഇന്ത്യയുടെ മനസ്സ് കണ്ടതെന്ന് പ്രധാനമന്ത്രി അഭിനന്ദിക്കുകയുണ്ടായി.
Post Your Comments