Latest NewsNewsLife Style

നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ ശ്രദ്ധിക്കുക

മഞ്ഞപ്പിത്തം, അമിത കൊളസ്‌ട്രോൾ, കരൾവീക്കം, പ്രവർത്തനതകരാർ എന്നിവയെല്ലാം വളരെ പെട്ടെന്ന് ബാധിക്കുമെന്നതിനാൽ വളരെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ് കരൾ. കരളിനെ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ചില ലക്ഷണങ്ങൾ നോക്കിയാൽ അറിയാൻ കഴിയും. കരൾ സംബദ്ധമായ അസുഖങ്ങൾ ബാധിച്ചവർക്ക് എല്ലായ്‌പ്പോഴും തലചുറ്റല്‍ അനുഭവപ്പെടാറുണ്ട്. അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛർദ്ദിയും കരൾരോഗ ലക്ഷണമാകാം. കരളിന്റെ പ്രവർത്തന തകരാർ മൂലമോ കരളിനുണ്ടാകുന്ന കേടുപാട്‌ മൂലമോ പിത്തരസത്തിന്റെ ഉത്‌പാദനം വർദ്ധിക്കുന്നത്‌ മൂലമാണ്‌ ഛർദ്ദി ഉണ്ടാകുന്നത്.

Read Also: തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിമാര്‍

കരള്‍രോഗ ബാധയുടെ ഏറ്റവും പ്രധാന ലക്ഷണമാണ്‌ അടിവയറിലെ നീര്‌. കരളിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിൽ അല്ലാത്തത്‌ കൊണ്ടാണ്‌ നീരുണ്ടാകുന്നത്‌. അടിവയർ കല്ലുപോലെ ആകുകയും വീർക്കുകയും ചെയ്യും. ഗുരുതരമായ പ്രശ്‌നങ്ങൾ കരളിനെ ബാധിച്ചാലാണ് ഈ ലക്ഷണങ്ങൾ പ്രകടമാകുന്നത്.

കണ്ണുകള്‍, ത്വക്ക്‌, നഖങ്ങൾ എന്നിവ മഞ്ഞ നിറമാകുന്നത്‌ കരൾരോഗ ലക്ഷണമാണ്‌. മൂത്രത്തിന്റെ നിറവും മഞ്ഞയായിരിക്കും. പിത്തരസത്തിന്റെ അമിതമായ ഉത്‌പാദനം മൂലമാണ്‌ ഈ ലക്ഷണങ്ങൾ പ്രകടമാകുന്നത്‌. വീക്കം, കരൾ കോശങ്ങളിലെ തകരാറുകൾ, പിത്തനാളികളിലെ പ്രശ്‌നങ്ങൾ എന്നിവയാണ്‌ പിത്തരസത്തിന്റെ അമിത ഉത്‌പാദനത്തിനുള്ള പ്രധാന കാരണങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button