ദുബായ്: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ കെനിയൻ യുവാവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2016 മാർച്ച് ഒന്നിനാണ് യുവാവ് കാമുകിയെ കൊലപ്പെടുത്തിയത്. അയാള്‍ യുവതിയുമായി ഏറെ വർഷങ്ങളായി പ്രണയബന്ധത്തിലായിരുന്നു. 2014 യുവതിയെ ഇയാൾ ദുബായിൽ എത്തിച്ചു. യുവതിക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഇയാൾ ചെയ്ത് കൊടുത്തിരുന്നു. കൊലപാതകം നടക്കുന്നതിനു മാസങ്ങൾക്ക് മുൻപാണ് യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയത്.
also read:ദുബായ് ടാക്സിയില്‍ യാത്ര ചെയാന്‍ ഇനി കൈയില്‍ കാശ് കരുതേണ്ട
പ്രശ്‌നം പരിഹരിക്കാന്‍ നിരവധി തവണ യുവാവ് ശ്രമിച്ചെങ്കിലും യുവതി ഇതിനൊന്നും വഴങ്ങിയില്ല. തുടർന്ന് 2016 മാർച്ച് 1ന് യുവതിയുടെ ഓഫീസിൽ എത്തിയ യുവാവ് യുവതിയുടെ തല തല്ലി തകർക്കുകയും, കഴുത്ത് അറുക്കുകയും ശേഷം തീകൊളുത്തുകയുമായിരുന്നു. മറ്റ് ജീവനക്കാർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് അവർക്കു നേരെയും കത്തി വീശുകയായിരുന്നു. സംഭവത്തിൽ കെനിയൻ കപ്പലിലെ ഉദ്യോഗസ്ഥനായ 30കാരനെ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു.
Post Your Comments