കോഴിക്കോട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് പറയുമ്പോഴും മന്ത്രിമന്ദിരങ്ങള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് മോടി പിടിപ്പിച്ചതിന്റെയും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷമെന്ന പേരില്‍ കോടികള്‍ പൊടിച്ച് കളഞ്ഞതിന്റെയും പേരിൽ സർക്കാർ പഴികേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ പരസ്യപ്രചാരണങ്ങള്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ ചെലവാക്കുന്നത് കോടികളാണ് എന്ന വിവരവും പുറത്ത് വന്നിരിക്കുകയാണ്. അധികാരത്തിലെത്തി രണ്ട് വര്‍ഷം കൊണ്ട് എല്‍ഡിഎഫ് ഗവണ്‍മെന്റ പരസ്യപ്രചാരണത്തിന് ചിലവിട്ടത് കോടികള്‍ആണ്.
പിആര്‍ഡി (പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) വഴി മാത്രമായി് 50,72,0627 കോടി രൂപയാണ് ഇതുവരെ ചിലവാക്കിയത്. പത്ര-ദൃശ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഹോള്‍ഡിംഗുകള്‍ എന്നിവ വഴിയുള്ള പരസ്യങ്ങള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള പ്രചരണത്തിനുമാണ് ഇത്രയേറെ തുക ചിലവാക്കിയത്.പരസ്യ പ്രചാരണത്തിന് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയത് രണ്ട് കോടിയോളം രൂപയാണ്. ഇനിയങ്ങോട്ടും പരസ്യത്തിന് വേണ്ടി സര്‍ക്കാര്‍ കോടികള്‍ തന്നെ ചെലവഴിക്കുമെന്നാണ് സൂചന.
കാരണം മെയ്മാസത്തില്‍ പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ വന്‍തുക തന്നെ പ്രചാരണത്തിന് വേണ്ടി ചെലവഴിക്കുമെന്നുറപ്പാണ്. പതിനാറ് കോടി രൂപയാണ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന് വേണ്ടി ചെലവഴിക്കാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
മെയ് മാസം ഒന്നാം തിയ്യതി മുതല്‍ 31ാം തിയ്യതി വരെയാണ് പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുക. ഇതിനിടെ മന്ത്രിമാരുടെ കണ്ണട വിവാദവും സുഖ ചികിത്സ വിവാദവും സർക്കാരിന് തലവേദനയായിരുന്നു.
Post Your Comments