Latest NewsArticleWomenLife StyleHealth & Fitness

വേനല്‍ക്കാലത്ത് മുടി സംരക്ഷിക്കാന്‍ ചില വഴികള്‍

ചൂടുകാലമാണ് ഇപ്പോള്‍. വര്‍ദ്ധിച്ചു വരുന്ന ചൂടില്‍ പലവിധ പ്രശ്നങ്ങളും ശരീരത്തില്‍ ഉണ്ടാകും. ശരീരം വരണ്ട ഉണങ്ങുകയും മറ്റും ചെയ്യും. അതുപോലെ തന്നെയാണ് തലമുടിയുടെ കാര്യവും. ചൂട് മുടിയ്ക്കും വില്ലനാണ്. മുടി നരയ്ക്കുക, മുടിയുടെ സ്വാഭാവിക ഭംഗി നശിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ചൂട് കാലത്ത് മുടിയില്‍ സംഭവിക്കുക. എന്നാല്‍ ചില മാര്‍ഗങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം. അവയെക്കുറിച്ച് അറിയാം.

ശരിയായ ഭക്ഷണക്രമം

മുടി അഴക് നലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭക്ഷണക്രമം. കൂടുതല്‍ വെള്ളം കുടിക്കുന്നതും പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്നതും മുടിയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നു.

സ്ഥിരമായി മുടി കഴുകുക

വേനല്‍ക്കാലത്ത് മുടിയില്‍ കൂടുതലായി പൊടി എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി ദിവസേന മുടി കഴുകുന്നത് നല്ലതാണ്. ബ്ലീച്ച് പൗഡര്‍ ചേര്‍ന്നിട്ടുള്ള വെള്ളം, ചൂടുവെള്ളം, തണുത്തവെള്ളം എന്നിവ ഉപയോഗിച്ച് മുടി കഴുകുന്നതിന് പകരം സാധാരണ വെള്ളം മാത്രമേ മുടി കഴുകാന്‍ ഉപയോഗിക്കാവൂ.

ചൂടുകാലത്ത് മുടി തുണികൊണ്ട് മറയ്ക്കുക

കഠിനമായ വേനല്‍ ചൂട് മുടിക്ക് എന്നും ഭീഷണി തന്നെയാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ മുടി കോട്ടണ്‍ തുണികൊണ്ട് മറയ്ക്കുന്നത് നല്ലതണ്. കൂടിയ തോതിലുള്ള സൂര്യപ്രകാശം മുടിയുടെ നിറം മങ്ങാന്‍ കാരണമാകുന്നു.

ഷോര്‍ട്ട് ഹെയര്‍

വേനല്‍ക്കാലത്ത് മുടി ഷോര്‍ട്ടായി സൂക്ഷിക്കുന്നത് നല്ലതാണ്. മുടിയുടെ കേടുവന്ന ഭാഗങ്ങള്‍ ആദ്യം വെട്ടിയൊതുക്കണം. വേനല്‍കാലത്ത് കഴിവതും മുടിയുടെ നീളം കുറയ്ക്കുന്നതാണ് നല്ലത്. മുടിക്കുണ്ടായ ഒട്ടേറെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഷോര്‍ട്ട് ഹെയര്‍ സഹായിക്കും.

തേയിലയിട്ട് വെള്ളം

തേയിലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ഇത് മുടിയില്‍ നന്നായി പുരട്ടുകയോ ഒഴിക്കുകയോ ചെയ്യുക. മുടിയില്‍ ഷവര്‍ ക്യാപ് വയ്ക്കാം. അരമണിക്കൂറിന് ശേഷം മുടി കഴുകാം. ഇത് മുടിയ്ക്ക് സൂര്യനില്‍ നിന്നും സംരക്ഷണം നല്‍കും.

(കടപ്പാട് : അഡ്വാന്‍സ്ഡ് ബ്യൂട്ടി ആന്റ് കോസ്മറ്റിക്ക് ക്ലിനിക്കിന്റെ സി ഇ ഒ തിരുമലൈ രാജ് )

shortlink

Related Articles

Post Your Comments

Related Articles


Back to top button