ദുബായ് രാജകുമാരൻ ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂം ഇപ്പോഴും ആളുകളെ അമ്പരപ്പിക്കുന്ന ആളാണ്. വ്യത്യസ്തമായ പ്രവർത്തികൾ കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന ആളാണ് ദുബായ് കിരീടാവകാശി. സഞ്ചാര പ്രിയനായ അദ്ദേഹം ഇപ്പോൾ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലാണ് ഉള്ളത്. യാത്രയില്‍ കണ്ടുമുട്ടിയ സ്വദേശിയായ യുവതിയോട് രാജകുമാരന് “എനിക്കായി പാടുമോ?’ എന്ന് ചോദിച്ചു. വിദേശിയായ യുവാവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യുവതി പാടുകയും ചെയ്തു.
പാട്ടു കഴിഞ്ഞും യുവതി തന്നെക്കൊണ്ട് പാട്ടു പാടിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞതുമില്ല.ഗായിക തന്റെ കൂടെ നിന്നു പാട്ടു പാടുന്ന ദൃശ്യങ്ങള്‍ ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചു. നേരെത്തയും സഞ്ചാരത്തിനിടെ പകര്‍ത്തുന്ന അപൂര്‍വ ദൃശ്യങ്ങളും മറ്റും സോഷ്യല്‍ മീഡിയില്‍ ഷെയ്ഖ് ഹമദാന്‍ പങ്കുവച്ചിട്ടുണ്ട്. കുറച്ചു നാളുകള്‍ മുൻപ് തന്റെ ന്യൂസിലാന്‍ഡിലെ സഞ്ചാര വേളയിലും ഷെയ്ഖ് ഹമദാന്‍ ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു.
അന്ന് വഴിയാത്രക്കാരനായ വ്യക്തിയോട് തങ്ങളുടെ ചിത്രം എടുത്തു തരാന്‍ ദമ്പതികള്‍ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരന് സന്തോഷത്തോടെ ആ ചിത്രം പകര്‍ത്തി. പക്ഷേ യാത്രക്കാരന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനാണെന്നു ദമ്പതികള്‍ അറിഞ്ഞില്ല. ഷെയ്ഖ് ഹമദാന്‍ ഇവരുടെ ചിത്രം പകര്‍ത്തുന്നതിന്റെ ദൃശം ആരോ പകര്‍ത്തിയിരുന്നു. ഈ ചിത്രം ഷെയ്ഖ് ഹമദാന്റെ സഹോദരനായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയില്‍ തരംഗമായിരുന്നു.
Post Your Comments