ന്യൂഡല്‍ഹി: രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കറുപ്പ്, ഹെറോയിന്‍, കഞ്ചാവ് എന്നിവയുടെ ഉപയോഗത്തിലാണ് വര്‍ധന. 2013-നുശേഷമുള്ള ഏറ്റവും വലിയ വേട്ടയാണ് കഴിഞ്ഞവര്‍ഷത്തേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചുവര്‍ഷത്തിനിടെ മയക്കുമരുന്നുവേട്ടയില്‍ 300 ശതമാനമാണ് വര്‍ധനയുണ്ടായത്. വിവിധ സംസ്ഥാനങ്ങള്‍, ഏജന്‍സികള്‍ എന്നിവയില്‍നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) പുറത്തുവിട്ട മയക്കുമരുന്നുവേട്ടയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
2017-ല്‍ മയക്കുമരുന്നുവേട്ടയെതുടര്‍ന്നു ആകെ 3.6 ലക്ഷം കിലോയാണ് പിടിച്ചെടുത്തത്. അതില്‍ 2551 കിലോ കറുപ്പും 2146 ഹെറോയിനും 3,52,379 കിലോ കഞ്ചാവും 3218 കിലോ ഹാഷിഷും 69 കിലോ കൊക്കെയ്നുമാണെന്നുമാണ് കണക്ക്. 2016യില്‍ ആകെ 3.01 ലക്ഷം കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 2017-ല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ കറുപ്പ് വേട്ട നടത്തിയതില്‍ 505.86 കിലോ പഞ്ചാബില്‍ നിന്നും 426.95 കിലോ രാജസ്ഥാനില്‍ നിന്നും പിടിച്ചെടുത്തു. 1017 കിലോ ഹെറോയിനാണ് ഗുജറാത്തില്‍ നിന്ന് പിടിച്ചെടുത്തത്. 406 കിലോ ഹെറോയിന്‍ പഞ്ചാബില്‍ നിന്നും പിടിച്ചെടുത്തു.
കറുപ്പുകടത്ത് പ്രധാനമായും നടക്കുന്നത് മണിപ്പുര്‍, ജാര്‍ഖണ്ഡ്, ബിഹാര്‍, രാജസ്ഥാന്‍, യു.പി., മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. പഞ്ചാബ്, കശ്മീര്‍ എന്നിവിടങ്ങളില്‍ പാക് അതിര്‍ത്തിവഴി ഹെറോയിന്‍കടത്തും നേപ്പാളില്‍നിന്നും കശ്മീരില്‍നിന്നും മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് കഞ്ചാവുകടത്തും നടക്കുന്നു. വിമാനത്താവളങ്ങള്‍വഴി. സൗന്ദര്യവര്‍ധകവസ്തുക്കള്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍, ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്കുള്ളില്‍വെച്ചാണ് കൊക്കെയ്ന്‍കടത്ത് നടക്കുന്നത്. 2017 യില്‍ 7602 ഏക്കറിലാണ് കറുപ്പുചെടി വളര്‍ത്തിയത്. എന്നാല്‍ 2017 യില്‍ 8515 ഏക്കറിലാണ് കഞ്ചാവുചെടി വളര്‍ത്തിയത്.
Post Your Comments