Uncategorized

വിവാദത്തിൽ കുടുങ്ങി ബ്രക്സിറ്റ് വോട്ടെടുപ്പ്

ലണ്ടന്‍: ബ്രക്സിറ്റ് വോട്ടെടുപ്പിൽ പലരുടെയും കൈകടത്തൽ നടന്നിട്ടുണ്ടെന്ന് ആരോപണം. ബ്രക്സിറ്റിനായി പ്രവർത്തിച്ച ഔദ്യോഗിക സംഘടനയ്ക്ക് വിവരം ചോർത്തൽ വിവാദത്തിൽപ്പെട്ട കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഷമീർ സാനി എന്ന വളണ്ടിയറാണ് ചാനൽ-4ന് നൽകിയ അഭിമുഖത്തിൽ ഈക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇതൊന്നും സത്യമല്ലെന്ന് സംഘടനയുടെ അഭിഭാഷകർ അറിയിച്ചു.

Read also:ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നു

വോട്ട് ലീവ് എന്ന സംഘടന അനുവദിച്ചതിലധികം പണം ബ്രെക്സിറ്റ് പ്രചാരണത്തിനായി ഉപയോഗിച്ചു. കനേഡിയൻ കമ്പനിയായ അഗ്രഗേറ്റ് ഐ ക്യൂ ആണ് വോട്ട ലീവിനായി പ്രവർത്തിച്ചതെന്നും ഈ സംഘടനയക്ക് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്നും ഷമീർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button