CricketLatest NewsNewsInternationalSports

പന്ത് ചുരണ്ടല്‍; നിങ്ങള്‍ ഞങ്ങള്‍ക്ക് അപമാനമാണ്, സ്മിത്തിനോട് ഓസീസ് മാധ്യമങ്ങള്‍

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവ് സ്മിത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. ഓസ്‌ട്രേലിയ എന്ന രാജ്യത്തെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാന പെടുത്തിയിരിക്കുകയാണ് സ്മിത്തും ടീം അംഗങ്ങളും എന്നാണ് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒസ്‌ട്രേലിയയുടെ ദേശീയ കായികവിനോദമാണ് ക്രിക്കറ്റ്, അതിനാല്‍ കുറ്റക്കാരായ താരങ്ങള്‍ക്കെതിരെ കടുത്ത നടപടി തന്നെ ഉണ്ടാകണം എന്നാണ്് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഉയരുന്ന വികാരം എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. സ്മിത്തിന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഹെല്‍മറ്റ് മുതല്‍ ബൂട്ട് വരെ നാണം കെടുത്തിയിരിക്കുകയാണെന്നും മാധ്യമങ്ങള്‍ പറയുന്നു.

ഈ ക്രിക്കറ്റ് ടീമില്‍ പ്രായപൂര്‍ത്തിയായവര്‍ ആരുമില്ലേ എന്നാണ് ഒരു മാധ്യമത്തിന്റെ ചോദ്യം. ഓസ്‌ട്രേലിയയെ നാണം കെടുത്തിയ സ്മിത്ത് നിങ്ങള്‍ ഞങ്ങള്‍ക്ക് അപമാനമാണെന്നും തുറന്നടിക്കുന്നു.

 

shortlink

Post Your Comments


Back to top button