ഡല്‍ഹി : എല്ലാ വാഹനങ്ങളും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം. രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമിച്ച പ്രത്യേക സമിതിക്കാണ് പദ്ധതിയുടെ ചുമതല.
നിലവില്‍ വാഹനവിവരങ്ങള്‍ അതത് സംസ്ഥാനങ്ങളിലാണുള്ളത്. മോട്ടോര്‍വാഹന നിയമം രാജ്യത്ത് ഏകീകൃതമാക്കുകയാണ് പുതിയ പദ്ധതിവഴി. വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ വാഹനങ്ങളെ കണ്ടുപിടിക്കുക എളുപ്പമാകും .
നിലവില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിര്‍ബന്ധമില്ല. ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ്.
Post Your Comments