മട്ടന്നൂർ: കടുത്ത കുടിവെള്ള ക്ഷാമം കാരണമാണ് രാജേഷ് വീട്ടുമുറ്റത്ത് കുഴല്‍ കിണര്‍ കുത്താന്‍ തീരുമാനിച്ചത്. കുടിക്കാനോ കുളിക്കാനോ ദൈനംദിന കാര്യങ്ങൾക്കോ തുള്ളി വെള്ളമില്ലാത്ത അവസ്ഥ ഇത് മറികടക്കണം. ഒരു കുടം വെള്ളമെങ്കിലും ലഭിക്കണം. അത്രയും മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളു. എന്നാൽ സംഭവിച്ചത് ഇതൊന്നുമല്ല. 160 അടിക്ക് മുകളിൽ കുഴിച്ച കുഴൽ കിണറിൽ നിന്ന് നിലക്കാതെ വെള്ളം പുറത്തേക്ക് ഒഴുകി.
also read:കടല്‍വെള്ളം ശുദ്ധീകരിച്ച്കുറഞ്ഞ നിരക്കില്‍ കുടിവെള്ളം
കെപിആർ നഗറിനടുത്ത പാലോട്ടു വയലിലെ പീറ്റക്കണ്ടി രാജേഷിന്റെ വീട്ടിൽ കുഴിച്ച കുഴൽ കിണറിൽ നിന്നാണ് ജലപ്രവാഹമുണ്ടായത്. ഈ അത്ഭുത കാഴ്ച കാണാൻ ജനം ഇവിടേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു. 2016 ലും സമാനമായ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ട്. പുരളി മലയിലെ കൂവക്കര സി.പി.ചന്ദ്രശേഖരൻ നായരുടെ വീട്ടിലെ കുഴൽകിണറിൽ നിന്നായിരുന്നു ജലപ്രവാഹം ഉണ്ടായത്. ഇന്നും അത് നിലച്ചിട്ടില്ല.
Post Your Comments