ചെന്നൈ : 321 കോടിയുടെ ബസുകള്‍ സ്വന്തമാക്കാനൊരുങ്ങി തമിഴ് നാട് സര്‍ക്കാര്‍. അശോക് ലേയ്ലാന്ഡിന്റെ 2,100 ബസുകളാണ് സര്‍ക്കാര്‍ വാങ്ങുന്നത്. ഇതിന്റെ കരാര്‍ ഒപ്പിട്ട വിവരം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ ലേയ്ലാന്ഡ് കമ്പനി അറിയിച്ചു.
2,000 ഷാസികളും ബോഡി ചെയ്ത 100 ചെറു ബസ്സുകളുമാണ് അശോക് ലേയ്ലൻഡ് തമിഴ്നാട് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പ്പറേഷനു നല്‍കുന്നത്. ബസ്സുകൾ അടുത്ത വര്‍ഷം പകുതിയോടെ കൈമാറും.
Read also:ഹാദിയ കേസിനായി പോപ്പുലര്‍ ഫ്രണ്ട് ചെലവാക്കിയത് ലക്ഷങ്ങൾ ;ഞെട്ടിക്കുന്ന കണക്ക് പുറത്ത്
ഇത്തരം വലിയൊരു ഓര്‍ഡര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്‍കുന്നുവെന്ന് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വിനോദ് കെ ദാസരി അറിയിച്ചു.
Post Your Comments