റിയാദ്: സൗദിയില്‍ നഗര ഗ്രാമകാര്യ മന്ത്രാലയത്തില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതിനു സാവകാശം വേണമെന്ന് ആവശ്യം. ജോലിയിൽ പ്രാവീണ്യമുള്ള വിദേശികളെ പിരിച്ചു വിടുന്ന നടപടിയെ മന്ത്രാലയം വിമര്‍ശിച്ചു.
പരിചയ സമ്പന്നരായവരെ പിരിച്ചു വിട്ട് തൽസ്ഥാനത്തേക്ക് മുന്‍പരിചയമില്ലാത്ത സ്വദേശികളെ നിയമിക്കുന്നത് മന്ത്രാലയത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. നഗര ഗ്രാമകാര്യ മന്ത്രാലയത്തിന്‍റെ 2017 വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആണ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളെ പിരിച്ചു വിടുന്ന നടപടിയെ വിമര്‍ശിക്കുന്നത്.
also read:എട്ട് മേഖലകളിൽ കൂടി സ്വദേശിവത്കരണം വ്യാപിക്കുന്നു; ആശങ്കയോടെ പ്രവാസികൾ
ഉത്തരവാദിത്തപ്പെട്ട തസ്തികയിൽ സ്വദേശികളെ നിയമിക്കുന്നതിന് മുൻപ് അവർക്ക് വേണ്ട പരിശീലനം നൽകേണ്ടതുണ്ട്. ഇതിനായാണ് മന്ത്രാലയം സാവകാശം ആവശ്യപ്പെടുന്നത്. ജോലിഭാരം കൂടുന്നതിനാൽ ജീവനക്കാർ ജോലി ഉപേക്ഷിക്കുന്നതും മന്ത്രാലയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
Post Your Comments