ജനനതീയതിയും ജന്മനക്ഷത്രവും മാസവും എല്ലാം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ അധികം ബന്ധമുണ്ടെന്നു പഴമക്കാര്‍ പറയാറുണ്ട്. 12 മാസങ്ങളില്‍ ഓരോ മാസം ജനിച്ചവര്‍ക്കും ചില പ്രത്യേക സ്വഭാവങ്ങളുണ്ടാകും. നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളേയും ജനനമാസം സ്വാധീനിയ്ക്കുന്നുണ്ട്. ജനനത്തീയതി പ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പണക്കാരനാകാന്‍ സഹായിക്കും. ജനനത്തീയതി പ്രകാരം ഇത്തരം കാര്യങ്ങള്‍ വിശദീകരിയ്ക്കുന്ന ശാസ്ത്രശാഖയാണ് അംഗശാസ്ത്രം. അംഗശാസ്ത്രപ്രകാരം പ്രത്യേക തീയതികളില്‍ ജനിച്ചവര്‍ പണക്കാരനാകാന്‍ ചെയ്യേണ്ടുന്ന ചില കാര്യങ്ങള്‍ അറിയാം.
10, 19, 28 തീയതികളില്‍ ജനിച്ചവരുടെ നമ്പര്‍ 1 ആയി വരും. അതായത് എല്ലാ നമ്പറുകളും കൂട്ടിക്കിട്ടുന്ന അക്കം. ഈ നമ്പറില്‍ വരുന്നവര്‍ ഞായറാഴ്ചകളില്‍ മധുരം കഴിയ്ക്കുന്നതു നല്ലതാണ്. മാണിക്യക്കല്ലണിയുന്നതും ഇവര്‍ക്കു സാമ്പത്തികലാഭം കൊണ്ടുവരും.
2 എന്ന സംഖ്യ വരുന്നവര്‍, അതായത് 2, 11, 20, 29 എന്നീ നമ്പറുകളില്‍ പെടുന്നവര്‍ തിങ്കാളാഴ്ചകളില്‍ ഉപ്പു കഴിയ്ക്കാതിരിയ്ക്കാനും വ്രതം നോല്‍ക്കാനും ശ്രമിയ്ക്കുക. ഇത് പണം നേടാന്‍ സഹായിക്കും. പേള്‍ ധരിയ്ക്കുന്നത് ഇവര്‍ക്കു ഭാഗ്യദായകമാണ്.
3 എന്ന സംഖ്യ വരുന്നവര്‍, അതായത് 3, 12, 21, 30 തീയതികളിലാണ് ജനിച്ചതെങ്കില്‍ വ്യാഴാഴ്ച ദിവസം മഞ്ഞവസ്ത്രം അണിയുന്നതും ബൃഹസ്പതിയെ പ്രാര്‍ത്ഥിയ്ക്കുന്നതും നല്ലതാണ്. പണവും ഭാഗ്യവും കൊണ്ടുവരാന്‍ ഇത് സഹായിക്കും. രത്‌നക്കല്ല്, പുഷ്യരാഗം അണിയുന്നത് ഭാഗ്യം കൊണ്ടുവരും.
13, 22, 31 തീയതികളില്‍ ജനിച്ചവരെങ്കില്‍ അവരുടെ സംഖ്യ 4 ആണ്. ഇവര്‍ ജീവിതത്തില്‍ വിജയവും ഉയര്‍ച്ചയുമുണ്ടാകാന്‍ ഗണപതിയെ ആരാധിയ്ക്കുന്നത് നല്ലതാണ്. സാമ്പത്തികമായ ഉയര്‍ച്ചയ്ക്ക് രത്‌നവും ഗോമേദകവും ധരിയ്ക്കുന്നതു ഗുണം ചെയ്യും.
ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ ചൂടാക്കിയാണോ കഴിക്കുന്നത് എങ്കില്‍ സൂക്ഷിക്കുക
14, 23 തീയതികളില്‍ ജനിച്ചവര്‍ 5 എന്ന സംഖ്യയില്‍ വരുന്നവരാണ്. എല്ലാ ബുധനാഴ്ചകളിലും പശുവിന് പുല്ലും ശര്‍ക്കരയും നല്‍കുന്നത് ഐശ്വര്യം വന്നു ചേരാന്‍ ഏറെ നല്ലതാണ്. ഗണേശസ്‌തോത്രം ജപിയ്ക്കുന്നതും ഇവര്‍ക്കു ഗുണം ചെയ്യും. എമറാര്‍ഡ് ഇവര്‍ക്കു ഭാഗ്യം നല്‍കുന്ന കല്ലാണ്.
15, 24 തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യനമ്പര്‍ 6 ആണ്. വ്യാഴാഴ്ചകളില്‍ മധുരം കഴിയ്ക്കുന്നതും ലക്ഷ്മീസ്‌തോത്രം ജപിയ്ക്കുന്നതും ഇവര്‍ക്കു സാമ്പത്തികഉയര്‍ച്ച നല്‍കും. വൈഡൂര്യമാണ് ഇവര്‍ക്കു ഭാഗ്യം നല്‍കുന്ന കല്ല്.
16, 25 തീയതികളില്‍ ജനിച്ചവരുടെ സംഖ്യ 7 ആണ്. കറുപ്പുനിറത്തിലെ നായയ്ക്ക് മാവു കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കുന്നത് ഇവര്‍ക്കു ഭാഗ്യദായകമാണ്. ശിവനെ ധ്യാനിയ്ക്കുന്നതും ജലാഭിഷേകം ചെയ്യുന്നതും ഇവര്‍ക്ക് അഭിവൃദ്ധിയുണ്ടാക്കുന്നു.
17, 26 തീയതികളില്‍ ജനിച്ചവരുടെ ഭാഗ്യസംഖ്യ 8 ആണ്. ആലിനു താഴെ നെയ് വിളക്കു കത്തിയ്ക്കുന്നത് ഇവര്‍ക്ക് നല്ലതാണ്. ശിവനു മുന്‍പില്‍ ചന്ദനത്തിരിയോ ഇതുപോലെയുള്ള സുഗന്ധദ്രവ്യങ്ങള്‍ കത്തിയ്ക്കുന്നതും മദ്യം, മാംസാഹാരം എന്നിവ ഉപേക്ഷിയ്ക്കുന്നതും ഇക്കൂട്ടര്‍ക്കു നല്ലതാണ്. ഇന്ദ്രനീലമാണ് ഇവര്‍ക്കു ചേര്‍ന്ന ഭാഗ്യക്കല്ല്.
Post Your Comments