ദമ്മാം: പിഴ അടച്ചില്ലെന്ന കാരണത്താല്‍ എയര്‍പോര്‍ട്ടിലെത്തിച്ച മലയാളിയുടെ മൃതദേഹം മടക്കി അയച്ചു. തീപിടുത്തത്തില്‍ പൊള്ളലേറ്റ് മരിച്ച തിരുവനന്തപുരം സ്വദേശി രാജന് വര്‍ഗീസിന്റെ മൃതദേഹമാണ് എയര്‍പോര്‍ട്ടില്‍ തടഞ്ഞത്. ദമ്മാം എയര്‍പോര്‍ട്ടിലാണ് സംഭവം.
also read: പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്കി സൗദിയിലെ ബാങ്കുകള്‍
മുന്‍പുണ്ടായ ഒരു റോഡപകട കേസില്‍ എതിര് കക്ഷിക്ക് നല്‍കാനുള്ള പിഴ തുക രാജന് അടച്ചിരുന്നില്ല. ഇതോടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാതിരുന്നതാണ് വിനയായത്. പിഴയടക്കാന്‍ മുന്‍പുണ്ടായ അപകടത്തിലെ എതിര്‍കക്ഷി ആരാണെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍. രാജന്റെ പേരിലുള്ളത് വ്യകതികള്‍ തമ്മിലുള്ള കേസ് ആയതിനാല്‍ എതിര് കക്ഷിയുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമെ ഇനി യാത്ര സാധ്യമാകൂ.
Post Your Comments