
സിനിമാ താരങ്ങളോട് അമിതമായി ആരാധാന തോന്നി പലതും കട്ടികൂടുന്നവരെക്കുറിച്ചു വാര്‍ത്തകള്‍ വരുന്നത് പതിവാണ്. അടുത്തിടെ ബോളിവുഡ് താരസുന്ദരി തപ്‌സി പന്നുവിന് ഒരു ആരാധകന്‍ അയച്ച വിവാഹ ആലോചനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
‘തപ്‌സിയെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്നും ഈ ജീവിതകാലം മുഴുവന്‍ ഒപ്പം കഴിയാന്‍ ആഗ്രഹിക്കുന്നു’ എന്നും പറഞ്ഞ് ഇമെയില്‍ അയച്ച യുവാവ് തന്റെ ഗുണഗണങ്ങളും പങ്കു വെച്ചിട്ടുണ്ട്.
താന്‍ ഒരു വെര്‍ജിന്‍ ആണെന്നും സസ്യാഹാരിയാണെന്നും മദ്യപനല്ലെന്നും, വേണമെങ്കില്‍ നുണ പരിശോധനയ്‌ക്കോ നാര്‍ക്കോ ടെസ്റ്റിനോ ബ്രെയിന്‍ മാപ്പിങ് ടെസ്റ്റിനോ തയ്യാറാണെന്നാണ് ആരാധകന്‍ പറയുന്നത്.
ഇനി ജീവിതത്തില്‍ മറ്റെന്ത് വേണം ബെസ്റ്റ് പ്രൊപ്പോസല്‍ എവര്‍ എന്ന കാപ്ഷ്യനോടെയാണ് തപ്‌സി ഈ പ്രൊപ്പോസല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
Post Your Comments