റിയാദ്: സൗദി അറേബ്യയില്‍ നിരവധി നഴ്സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നില്ലാത്തതാണ് ഈ ഭീഷണിയ്ക്കു കാരണം.
ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് എന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഇത്തരത്തിലൊരു തീരുമാനം നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരെ പ്രതികൂലമായി ബാധിക്കുന്നതാണ്.
ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് പാസായ ശേഷം സൗദിയിലെത്തി ജോലി ചെയ്യുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നുണ്ടാവേണ്ടതാണ്. 2005ന് മുമ്ബ് പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നില്ല. ഇതാണ് നഴ്സുമാരെ ആശങ്കപ്പെടുത്തുന്നത്.
Post Your Comments